അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കൻ ജനതയുടെ തെരെഞ്ഞെടുപ്പിനെ മാനിയ്ക്കുന്നു, ബൈഡന് അഭിനന്ദനങ്ങൾ നേർന്ന് ചൈന
- ഏറ്റവും ബുദ്ധിമുട്ടിച്ചത് ആ ബൗളർ, തുറന്നുപറഞ്ഞ് ദേവ്ദത്ത് പടിക്കൽ
- മറക്കാനാകില്ല, കരിയറിലെ ഏറ്റവും മികച്ച പരമ്പരനേട്ടം ഓർത്തെടുത്ത് സച്ചിൻ
- ദീപാവലിയ്ക്ക് ആക്രമണത്തിന് പദ്ധതിയിട്ടു, രണ്ട് ജെയ്ഷെ ഭീകരർ ഡൽഹിയിൽ പിടിയിൽ
- തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇറാനെ അക്രമിയ്ക്കാൻ ട്രംപ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ
ഇൻസ്റ്റഗ്രാമിലും മെസഞ്ചറിലും പുതിയ വാനിഷ് ഫീച്ചർ, അറിയു !
മെസഞ്ചറിലും ഇൻസ്റ്റഗ്രാമിലും പുതിയ വാനിഷ് ഫീച്ചർ അവതരിപ്പിച്ച് ഫെയ്സ്ബുക്ക്. സന്ദേശങ്ങൾ തനിയെ അപ്രത്യക്ഷമാകുന്ന ഫീച്ചർ ആണ് വാനിഷ്. ഈ സംവിധാനം ഓൺ ആക്കുന്നതോടെ സന്ദേശങ്ങൾ ഉപയോക്താക്കൾ ഓപ്പൺ ചെയ്ത കണ്ടാൽ പിന്നീട് തനിയെ അപ്രത്യക്ഷമാകും. വാനിഷ് മോഡ് ഓപ്പൺ ചെയ്ത താൽക്കാലിക ചാറ്റുകൾ നടത്താനാകും എന്ന് സാരം.
ഈ മോഡിൽ ചാറ്റ് ചെയ്യുന്ന സന്ദേശങ്ങൾ ചാറ്റ് ഹിസ്റ്ററിയിൽ ഉണ്ടാകില്ല. മെമുകൾ, ഗിഫുകൾ ഉൾപ്പടെയുള്ള ഫയലുകളും ഈ ഫീച്ചറിൽ നീക്കം ചെയ്യപ്പെടും. അത്യാവശ്യഘട്ടങ്ങളിൽ എനേബിൾ ചെയ്ത ആവശ്യമില്ലാത്തപ്പോൾ ഡിസേബിൾ ചെയ്യാവുന്ന തരത്തിലാണ് ഫീച്ചർ ഒരുക്കിയിരിയ്ക്കുന്നത്. ചാറ്റ് ത്രെഡില്‍ നിന്നും മുകളിലേക്ക് സ്വൈപ്പ് ചെയ്താല്‍ വാനിഷ് മോഡ് ഓണാകും. ഫീച്ചർ നിലവിൽ മെസഞ്ചറിൽ ലഭ്യമാണ്. ഇൻസ്റ്റഗ്രാമിലും ഉടൻ ഫീച്ചർ എത്തും.