1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 10kg cannabis seized

ടൂറിസ്റ്റ് ബസിൽ നിന്ന് 10 കിലോ കഞ്ചാവ് പിടിച്ചു

Ganja
എറണാകുളം : ടൂറിസ്റ്റ് ബസ്സിൽ കടത്തിയ 10 കിലോയോളം വരുന്ന കഞ്ചാവ് പിടികൂടി. ഒറീസയിൽ നിന്ന് പെരുമ്പാവൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സിലാണ് കഞ്ചാവ് ഒളിപ്പിച്ച് കടത്തിയത്. 
 
ഇതര സംസ്ഥാന ടൂറിസ്റ്റ് യാത്രക്കാരുമായി വന്ന ബസിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. പെരുമ്പാവൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിൽ വച്ചാണ് വാഹനം പിടികൂടിയത്. 
 
എന്നാൽ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വാഹനത്തിന്റെ ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അടുത്ത ലേഖനം
രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം, എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്