1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 2018 Flood Pinarayi Vijayan

2018 പ്രളയം; പിണറായി അന്ന് തിരുവനന്തപുരത്ത് തങ്ങിയത് അർബുദ ചികിത്സ ഉപേക്ഷിച്ച്

2018 പ്രളയ സമയത്ത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്റെ ചികിത്സ പോലും മാറ്റിവെച്ചാണ് അന്ന് തിരുവനന്തപുരത്ത് തങ്ങിയത്

2018 Flood Pinarayi Vijayan, Kerala Floods, LDF, UDF, VD Satheesan
Pinarayi Vijayan (2018 Flood)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി.ഡി.സതീശൻ പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതും ജ്വല്ലറി, കോഫി ഷോപ്പ് ഉദ്ഘാടനങ്ങൾക്കു പോയതും വലിയ വിവാദമായിരിക്കുകയാണ്. തിരുവനന്തപുരത്ത് തങ്ങി കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട സമയത്താണ് സതീശൻ ഉദ്ഘാടന പരിപാടികൾക്ക് പ്രാധാന്യം നൽകിയത്. 
 
2018 പ്രളയ സമയത്ത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്റെ ചികിത്സ പോലും മാറ്റിവെച്ചാണ് അന്ന് തിരുവനന്തപുരത്ത് തങ്ങിയത്. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടങ്ങിയപ്പോൾ തന്നെ ഒരാഴ്ചത്തേക്ക് തന്റെ ഔദ്യോഗിക പരിപാടികളെല്ലാം പിണറായി അന്ന് റദ്ദാക്കിയിരുന്നു. 
 
ആ സമയത്ത് അർബുദ രോഗത്തിന്റെ ചികിത്സയിലായിരുന്നു പിണറായി. ചികിത്സയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. എന്നാൽ സുപ്രധാനമായ ഈ ചികിത്സയും പിണറായി മാറ്റിവെച്ചു. എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കാൻ വേണ്ടി തിരുവനന്തപുരത്ത് തങ്ങാൻ അർബുദ ചികിത്സ മാറ്റിവയ്ക്കുകയാണ് പിണറായി അന്ന് ചെയ്തത്. 
അടുത്ത ലേഖനം
എത്തനോള്‍ കലര്‍ത്തിയില്ലെങ്കില്‍ പെട്രോളിന് ലിറ്ററിന് 125 രൂപ വില നല്‍കേണ്ടിവരുമായിരുന്നു: കേന്ദ്രസര്‍ക്കാര്‍