1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. AIIMS in Kerala

കേരളത്തില്‍ എയിംസ്: 10 സ്ഥലങ്ങള്‍ കണ്ടെത്തി, പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു

K Muraleedharan,controversy speech, NIPA, kerala News
തിരുവനന്തപുരം: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സജീവമായി മുന്നോട്ട് പോകുന്നു. നേരത്തെ ഒരു സ്ഥലം ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയിരുന്നെങ്കിലും കുറഞ്ഞത് നാല് സ്ഥലങ്ങളെങ്കിലും നിര്‍ദ്ദേശിക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ 10 സ്ഥലങ്ങള്‍ കണ്ടെത്തുകയും അവയുടെ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
 
ആറ് എം.എല്‍.എമാരില്‍ നിന്നും ഒരു എം.പിയില്‍ നിന്നും ഒരു സന്നദ്ധ സംഘടനയില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് ആരോഗ്യ വകുപ്പ് ഈ പട്ടിക തയ്യാറാക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി സംസ്ഥാന മന്ത്രി കെ. മുരളീധരന്‍ നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ എയിംസ് (AIIMS) സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. എയിംസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന നഡ്ഡയുടെ ഉറപ്പിനെ ശുഭാപ്തിവിശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക