1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Babu Rescue Operation Palakkad

ആദ്യം വീണ സ്ഥലത്തുനിന്ന് 20 അടി താഴ്ചയിലേക്ക് ബാബു വീണ്ടും വീണു ! ഒഴിവായത് വന്‍ ദുരന്തം

Babu
ട്രക്കിങ്ങിനിടെ മലമുകളില്‍ നിന്ന് വീണ് പാറയിടുക്കില്‍ കുടുങ്ങിയ ബാബു വന്‍ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. ആദ്യം വീണ സ്ഥലത്തുനിന്ന് 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു. ഭാഗ്യമാണ് അപ്പോള്‍ ബാബുവിനെ തുണച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. മസില്‍ കയറിയതിനെത്തുടര്‍ന്നു കാല്‍ ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
 
അടുത്ത ലേഖനം
ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ന് വാദം കേള്‍ക്കും