1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chennai Bomb News

നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്

Chennai Bomb News
നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്. ചെന്നൈയിലെ അമ്പത്തൂരിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാര്‍ത്തിക്കിനാണ് ഗുരുതരമായ പരിക്കേറ്റത്. കാര്‍ത്തിക്കിന്റെ കൈ അറ്റുപോയിട്ടുണ്ട്. നാടന്‍ ബോംബ് നിര്‍മാണത്തില്‍ കുപ്രസിദ്ധനാണ് ഇയാള്‍. നേരത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അടക്കം കാര്‍ത്തിക്ക് നാടന്‍ ബോംബ് പ്രയോഗിച്ചിരുന്നു.
 
കൊലപാതകം കേസുകളിലും ബോംബ് സ്‌ഫോടന കേസുകളിലും സ്ഥിരം പ്രതിയാണ് ഇയാള്‍.
അടുത്ത ലേഖനം
വീണ്ടും സാധാരണക്കാര്‍ക്ക് ഇരുട്ടടി: സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു