അനുബന്ധ വാര്‍ത്തകള്‍
- പാർട്ടിയെ ദുർബലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാട്, എപ്പോൾ തിരുത്തും?, സിപിഎം റിപ്പോർട്ടിൽ കീഴ്ഘടകങ്ങൾ അതൃപ്തിയെന്ന് റിപ്പോർട്ട്
- എന്ത് കൊണ്ട് തോറ്റു?, സിപിഎം റിപ്പോർട്ടിൽ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങൾ വെട്ടി
- വെള്ളാപ്പള്ളിയുടെ വിഷയത്തിൽ തെറ്റുണ്ടായി, പ്ലീനത്തിന് പകരം വിശാല സംസ്ഥാന സമിതി ചേരാൻ തീരുമാനിച്ച് സിപിഎം
- പിണറായി നനഞ്ഞ കോഴിയെ പോലെയെന്ന് ജി സുധാകരന്, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യത സുധാകരനില്ലെന്ന് എച്ച് സലാം
- കോണ്‍ഗ്രസിനോട് അരിശം, ഡിഎംകെ പങ്കെടുക്കില്ല,ഡീല്‍ ആരോപണത്തില്‍ സിപിഎമ്മും ഇടഞ്ഞു, ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്
'എൽഡിഎഫ് അല്ലാതെ മറ്റാര്' മുദ്രാവാക്യം വിപരീത ഫലം ചെയ്തെന്ന് പി രാജീവ്
തിരെഞ്ഞെടുപ്പില്‍ ഇടതുമുന്നണി മുന്നോട്ട് വെച്ച എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം വിപരീത ഫലം ചെയ്‌തെന്ന് സമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ പി രാജീവ്. മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജീവ്.
എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന് മുദ്രാവാക്യം ശരിയായില്ല എന്ന് തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് പി രാജീവ് പറഞ്ഞു. ആ മുദ്രാവാക്യം ആളുകള്‍ക്കിടയില്‍ മറ്റൊരു ബോധ്യമാണ് രൂപപ്പെടുത്തിയത്. ഇന്നലെകളുടെ തനിയാവര്‍ത്തനങ്ങള്‍കൊണ്ട് ഇന്നത്തെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാകില്ലെന്നും പുതിയ സമരമുറകളും ഇന്നിനെ മനസിലാക്കുന്നതും പ്രധാനമാണെന്നും അതിന് പറ്റുന്ന പാര്‍ട്ടിയായി മാറിയാലെ പ്രതിസന്ധി മറികടക്കാനാകു എന്നും രാജീവ് പറഞ്ഞു.
വെള്ളാപ്പള്ളി വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ എങ്ങനെ ഇടപെടണമെന്ന് ധാരണയുണ്ടാക്കണമെന്നും രാജീവ് പറഞ്ഞു.ALSO READ: പാർട്ടിയെ ദുർബലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാട്, എപ്പോൾ തിരുത്തും?, സിപിഎം റിപ്പോർട്ടിൽ കീഴ്ഘടകങ്ങൾ അതൃപ്തിയെന്ന് റിപ്പോർട്ട്