1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Crime branch will call anitha pullayil

മോൻസന്റെ സാമ്പത്തിക ഇടപാടുകൾ അറിഞ്ഞിരുന്നുവെന്ന് സംശയം, അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തും

മോൻസൻ മാവുങ്കൽ
മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിദേശമലയാളി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തും. മോൻസന്റെ സാമ്പത്തിക ഇടപാടുകളെ പറ്റി അനിതയ്ക്ക് അറിവുണ്ടായിരുന്നു എന്ന സംശയത്തിൻമേലാണ് നടപടി.
 
അനിതയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടും പരിശോധിക്കും. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലായിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ പോലീസിനെ അറിയിച്ചിരുന്നെന്നും അനിത പറഞ്ഞിരുന്നു.
അടുത്ത ലേഖനം
പിടിവിട്ട് ഇന്ധനവില, നടുവൊടിഞ്ഞ് പൊതുജനം, 19 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലേറെ, ഇന്നും വർദ്ധനവ്