1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Crime scene in Cheelanthikkuzhi

അടുക്കളയിൽ ചാരായം വാറ്റി അമ്മയും മകനും; എക്‌സൈസിനെ കണ്ടതും മകൻ ജീവനും കൊണ്ട് ഓടി, അമ്മ പിടിയിൽ

ചാരായം
അടുക്കളയിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന മധ്യവയസ്കയെ അറസ്റ്റ് ചെയ്ത് എക്സൈസ്. പന്ത ചീലാന്തിക്കുഴിയിലെ ചാരായം വാറ്റുകേന്ദ്രത്തില്‍നിന്നാണ് 60കാരിയായ മേരി ബേബിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. വീടിന്റെ അടുക്കളയിലായിരുന്നു ഇവർ ചാരായം വാറ്റിയിരുന്നത്.
 
മകൻ അനിൽകുമാറിനൊപ്പമായിരുന്നു മേരി ചാരായം വാറ്റിയത്. സ്ഥലത്ത് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ടതും അനിൽകുമാർ ജീവനും കൊണ്ട് ഓടിരക്ഷപെടുകയായിരുന്നു. അമ്മ മേരിക്ക് പക്ഷേ ഓടാൻ സാധിച്ചില്ല. ഇവരെ എക്സൈസ് പിടികൂടി. മൂന്ന് ലിറ്റർ ചാരായമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഓടി രക്ഷപെട്ട അനിൽ കുമാറിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണ സംഘം.
അടുത്ത ലേഖനം
പൊതുഗതാഗതം മെയ് 15 വരെ വേണ്ടെന്ന് ശുപാർശ, ലോക്ക്ഡൗൺ നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രം