1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Doctor dead on accident compensation

ടിപ്പർ ലോറി ഇടിച്ചു ഡോക്ടർ മരിച്ച സംഭവത്തിൽ 64.33 ലക്ഷം രൂപയുടെ നഷ്ടപരിഹാരം

Accident
കാസർകോട്: ബൈക്കിൽ യാത്ര ചെയ്യവേ ടിപ്പർ ലോറി ഇടിച്ചു യുവ ഡോക്ടർ മരിച്ച സംഭവത്തിൽ 64.33 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകാൻ വിധിയായി. കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശി ഡോ.സുഭാവ കുമാർ (26) മരിച്ച സംഭവത്തിലാണ് കാസർകോട് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധിച്ചത്.
 
മുക്കം മെഡിക്കൽ കോളേജിൽ ഡ്യൂട്ടി കഴിഞ്ഞു ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ടിപ്പറുമായി ഇദ്ദേഹം സഞ്ചരിച്ച ബൈക്കി ഇടിച്ചത്. നഷ്ടപരിഹാര തുക ഡോക്ടറുടെ പിതാവ് സുകുമാരൻ കരിന്തളം, മാതാവ് ശോഭന എന്നിവർക്കാണ് നൽകേണ്ടത്. എന്നാൽ ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയുടെ നാലിലൊന്നു പോലും ലഭിച്ചില്ല എന്നതിനാൽ ഈ വിധിക്കെതിരെ പിതാവ് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന.   
 
അടുത്ത ലേഖനം
സ്വർണ്ണക്കടത്ത്: കുഞ്ഞുടുപ്പുകളിലെ ബട്ടണുകളും സ്വർണ്ണം