1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Four popular front workers arrested

പയ്യന്നൂരിൽ കട പൂട്ടിക്കാനെത്തിയ പോപ്പുലർ ഫ്രണ്ടുകാരെ തല്ലിയോടിച്ച് നാട്ടുകാർ

harthaal
കണ്ണൂർ: ഹർത്താൽ ദിനത്തിൽ കടകൾ അടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ തല്ലിയോടിച്ചു.ഹർത്താൽ അനുകൂലികളെ നാട്ടുകാർ മർദ്ദിച്ച ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
 
പോപ്പുലർ ഫ്രണ്ടിൻ്റെ ആറ് പ്രവർത്തകർ ചേർന്നാണ് പയ്യന്നൂർ ടൗണിൽ തുറന്ന കടകൾ അടപ്പിക്കാൻ ശ്രമിച്ചത്. സെൻട്രൽ ബസാറിൽ അടപ്പിക്കാനായി എത്തിയപ്പോഴാണ് നാട്ടുകാർ സംഘത്തെ പിടികൂടിയത്. നല്ല രീതിയിൽ മർദ്ദിച്ച ശേഷമാണ് പോലീസിന് കൈമാറിയത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഹർത്താലിൽ വ്യാപകമായ അക്രമം, 2 പോലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം, അറുപതോളം വാഹനങ്ങൾ തകർത്തു