തെറ്റ് പറ്റിയത് പാർട്ടിക്കോ, ജനങ്ങൾക്കോ?, സിപിഎം 2 തട്ടിൽ, തർക്കം മുറുകുന്നു
സംസ്ഥാന തെരെഞ്ഞെടുപ്പിലെ പരാജയത്തിനെ തുടര്‍ന്നുള്ള വിശകലനത്തില്‍ സിപിഎമ്മിനുള്ളില്‍ ഭിന്നത ശക്തമാകുന്നു. ദേശീയ സമിതിയിലടക്കം തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയെന്ന നിലപാടാണ് സ്വീകരിക്കപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ വിശദീകരണ പ്രസംഗങ്ങളില്‍ ജനങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന രീതിയില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയങ്ങള്‍ പ്രസംഗങ്ങള്‍ നടത്തിയിരുന്നു. ഇതാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടാക്കിയിരിക്കുന്നത്.
പാര്‍ട്ടിക്കും നേതാക്കളുടെ മനോഭാവത്തിലും വീഴ്ചകള്‍ സംഭവിച്ചുവെന്ന് കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക് പാര്‍ട്ടി വേദിയില്‍ തുറന്ന് പറഞ്ഞിരുന്നു. അതേസമയം തെറ്റ് പറ്റിയത് ജനങ്ങള്‍ക്കാണെന്ന വാദം ആവര്‍ത്തിക്കുകയാണ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദനും. ഇതോടെ നേതൃതലത്തില്‍ മുഖംമാറാതെ മുന്നേറാനാവില്ലെന്ന വികാരം സിപിഎമ്മിനുള്ളില്‍ ശക്തമാണ്.
തിരെഞ്ഞെടുപ്പ് അവലോകനഘട്ടങ്ങളില് കേരളത്തിലെ തോല്‍വിയില്‍ പിണറായിക്കും എം വി ഗോവിന്ദനുമെതിരെ കീഴ്ഘടകങ്ങളില്‍ നിന്ന് അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. വിശാല സംസ്ഥാനസമിതിയിലും ഇത് പ്രതിഫലിച്ചാല്‍ തിരുത്തല്‍ നടപടിയുടെ സംഘടനാ ആഘാതം കടുത്തതാകും. വിശാലസമിതിക്ക് നേരിട്ട് തീരുമാനമെടുക്കാനാവില്ലെന്നും ആ സമിതിയിലെ ചര്‍ച്ചയുടെ സ്വഭാവമാകും പാര്‍ട്ടിയുടെ ഭാവിയുടെ ദിശ നിശ്ചയിക്കുക.
നേതൃമാറ്റത്തിനല്ല പ്രവര്‍ത്തനരീതിക്കാണ് മാറ്റം വരേണ്ടതെന്നാണ് പാര്‍ട്ടിയില്‍ പിണറായി വിജയനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ തിരുത്തേണ്ടത് നേതാക്കള്‍ അടക്കമാണെന്ന വാദമാണ് മറുപക്ഷത്തുള്ളത്. അതിനുതകുന്ന തരത്തില്‍ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും അവര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. 2 ദിവസങ്ങളിലായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കി.
ഇന്ന് തിരെഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ളതും പ്രവര്‍ത്തനരീതി മാറേണ്ടതിന്റെ മാര്‍ഗനിര്‍ദേശം ഉള്‍ക്കൊള്ളുന്നതുമാണ്. 7,8 തീയതികളില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗം ഇത് അംഗീകരിച്ച് അന്തിമമാക്കും. അതിന് മുന്നോടിയായി 9 പിബി അംഗങ്ങളുടെ സാന്നിധ്യത്തില്‍ പോളിറ്റി ബ്യൂറോ യോഗവും ചേരുന്നുണ്ട്.ALSO READ: നിരുപാധികം മോദിയുടെ കാൽക്കീഴിൽ; ഹൈക്കമാൻഡിന് അതൃപ്തി