Happy Onam: ഇന്ന് തിരുവോണം, ഏവർക്കും ഓണാശംസകൾ
Happy Onam: ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം. മലയാളികൾ ഒരേ മനസോടെ ഓണം ആഘോഷിക്കുന്നു. പൂവിളികളും പൂക്കളവുമായി പ്രായഭേദമില്ലാതെ എല്ലാവരും തിരുവോണം ആഘോഷിക്കുന്നു. ഉത്രാട ദിനത്തിലിട്ട പൂക്കളത്തിലേക്ക് തൃക്കാരപ്പനെ പൃതിഷ്ഠിച്ചാണ് മലയാളികൾ തിരുവോണത്തിലേക്ക് കടന്നത്. ഉച്ഛയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കും. ഓണസദ്യക്ക് ശേഷം ബന്ധുക്കളുടെ വീടുകളിലേക്ക് പോകുന്ന പതിവും ഓണത്തിനുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ആശയം വിളിച്ചോതി ഒരു തിരുവോണം കൂടി. മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്നതിന്റെ ഓർമ പുതുക്കലാണ് തിരുവോണം. വീടുകളിൽ ഓണക്കളികളും പാട്ടുകളുമായി പ്രായഭേദമന്യേ എല്ലാവരും തിരുവോണം ആഘോഷിക്കുന്നു.
വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാർക്കും തിരുവോണാശംസകൾ...
പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ നേരാം മലയാളത്തിൽ
1. ഏവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഓണാശംസകൾ !
2. അപരനിലേക്ക് നോക്കുമ്പോഴാണ് ഓണം അർത്ഥവത്താകുന്നത്. മഹാബലിയെ പോലെ ആത്മാർപ്പണത്തിന്റെ മാതൃകകളാകാൻ നമുക്ക് സാധിക്കട്ടെ. ഏവർക്കും തിരുവോണാശംസകൾ !
3. ഈ ഓണം നിങ്ങൾക്ക് സന്തോഷവും ഭാഗ്യവും നൽകട്ടെ. ഏവർക്കും ഓണാശംസകൾ !
4. ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുമായി വീണ്ടും ഒരു ഓണക്കാലം വന്നെത്തി. ഏവർക്കും തിരുവോണാശംസകൾ !
5. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത മാവേലി നാട് യാഥാർഥ്യമാകട്ടെ. ഏവർക്കും ഐശ്വര്യത്തിന്റെ ഓണാശംസകൾ !
6. എത്ര അകലെയാണെങ്കിലും മലയാളത്തിന്റെ തനിമ എന്നും നിങ്ങളുടെ ഉള്ളിലുണ്ടാകട്ടെ, ഏവർക്കും ഓണാശംസകൾ !
7. കളിയും ചിരിയും ആർപ്പുവിളികളുമായി ഈ തിരുവോണം ഓർമകളിൽ നിറഞ്ഞുനിൽക്കട്ടെ, ഏവർക്കും ഓണാശംസകൾ !
8. ഈ തിരുവോണ നാളിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു. ഏവർക്കും തിരുവോണാശംസകൾ !
9. തുമ്പപ്പൂവിന്റെ നൈർമല്യത്തോടെ ഈ തിരുവോണത്തെ നമുക്ക് നെഞ്ചിലേറ്റാം. ഏവർക്കും ഓണാസംസകൾ !
10. ഒരുപിടി നല്ല ഓർമകളുടെ പൂക്കാലം നിങ്ങൾക്ക് സമ്മാനിക്കുന്നതാകട്ടെ ഈ ഓണനാളുകൾ. ഏവർക്കും തിരുവോണാസംസകൾ !