ജാഗ്രത; സംസ്ഥാനത്ത് ചൂട് കൂടും, ഒന്‍പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.
ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത.
എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.
കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കണം. തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. ശരീരം ചൂടാകുന്ന ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക.