1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Journalists Protest against Sreeram

മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മന്ത്രിക്കൊപ്പം; പ്രതിഷേധത്തെ തുടർന്ന് ഇറങ്ങിപ്പോയി

'കെ.എം.ബഷീറിന്റെ കൊലയാളിയെ വാർത്താസമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ല' എന്ന് വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ നിലപാടെടുത്തു

Sreeram Venkitaraman
Sreeram Venkitaraman

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ കൃഷിമന്ത്രി ടി.സിദ്ദിഖിനൊപ്പം വാർത്താസമ്മേളനത്തിൽ. കൃഷിവകുപ്പ് ഡയറക്ടർ കൂടിയായ ശ്രീറാമിനെതിരെ മാധ്യമപ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചു. ഒടുവിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ശ്രീറാമിനു ഇറങ്ങി പോകേണ്ടിവന്നു. 
 
'കെ.എം.ബഷീറിന്റെ കൊലയാളിയെ വാർത്താസമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ല' എന്ന് വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ നിലപാടെടുത്തു. ശ്രീറാം വെങ്കിട്ടരാമൻ ഇരിക്കുകയാണെങ്കിൽ തങ്ങൾ പ്രസ് മീറ്റ് ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവർത്തകർ മന്ത്രിയോടു പറഞ്ഞു. 
 
മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചെങ്കിലും ശ്രീറാമിനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു മന്ത്രിക്ക്. ഒടുവിൽ പ്രതിഷേധം കനത്തപ്പോൾ താൻ പോകാമെന്നു പറഞ്ഞ് ശ്രീറാം സ്ഥലംവിട്ടു. 
 
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഏകപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. കേസിൽ ഓഗസ്റ്റ് ഒന്നിന് വിചാരണ ആരംഭിക്കും.
About Writer
WEBDUNIA