1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

കണ്ണൂരില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കാമുകനൊപ്പം മുങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥിയായ വീട്ടമ്മ വിവാഹിതയായി

Kannur
കണ്ണൂരില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കാമുകനൊപ്പം മുങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥിയായ വീട്ടമ്മ വിവാഹിതയായി. കാസര്‍കോട്ടെ ബേഡകത്തെ കാമുകനൊപ്പം കുടുംബത്തെ പാര്‍ട്ടിപ്രവര്‍ത്തകരെയും കബളിപ്പിച്ചാണ് യുവതി കടന്നുകളഞ്ഞത്. സംഭവത്തില്‍ യുവതിയുടെ പിതാവ് പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് കാമുകനുമായി ഇവര്‍ വിവാഹം കഴിച്ച കാര്യം പുറത്തുവരുന്നത്.
 
ഒളിച്ചോടി ബേഡകത്തെത്തിയ രണ്ടുപേരും ബേഡകം പോലീസില്‍ ഹാജരാകുകയും ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാകുകയുമായിരുന്നു. സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയ വാര്‍ത്ത ബിജെപി കേന്ദ്രങ്ങളില്‍ അങ്കലാപ്പ് ഉണ്ടാക്കി.
അടുത്ത ലേഖനം
തിരിച്ചറിയൽ കാർഡുകൾ ഇനി ഡിജിറ്റൽ; കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പിലാക്കും