1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local News

കാസര്‍കോട് എക്‌സൈസ് കസ്റ്റഡിയിലെടുത്ത റിമാന്‍ഡ് പ്രതി മരിച്ചനിലയില്‍

Kasaragode
കാസര്‍കോട് എക്‌സൈസ് കസ്റ്റഡിയിലെടുത്ത റിമാന്‍ഡ് പ്രതി മരിച്ചനിലയില്‍. ബെള്ളൂര്‍ കലേറി ബസ്തയിലെ കരുണാകരന്‍ എന്നയാളാണ് മരിച്ചത്. 40വയസായിരുന്നു. ഹോസ്ദുര്‍ഗ് ജയിലില്‍ കഴിയുകയായിരുന്ന ഇയാള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 
 
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മര്‍ദ്ദനം ഏറ്റാണ് കരുണാകരന്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 
അടുത്ത ലേഖനം
മാനസയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് മൂന്ന് വെടിയുണ്ടകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്