1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

വായ്ക്കുള്ളില്‍ വച്ച് 29പവന്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍

Kasaragode
വായ്ക്കുള്ളില്‍ വച്ച് 29പവന്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍. പെരുമ്പള സ്വദേശി അബ്ദുള്‍ അഫ്‌സലാണ് പിടിയിലായത്. കരിപ്പൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. സ്വര്‍ണം എട്ടുകഷണങ്ങളാക്കി നാവിനടിയിലും മറ്റും ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കിയ ഇയാളെ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. 
അടുത്ത ലേഖനം
തിരുവനന്തപുരത്തെ ഉപതെരഞ്ഞെടുപ്പ്; നവംബര്‍ 9ന് പ്രാദേശിക അവധി