1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala reports more omicron cases

സംസ്ഥാനത്ത് 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു, ആകെ രോഗബാധിതർ 24

കൊവിഡ്
സംസ്ഥാനത്ത് 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. എറണാകുളത്തെത്തിയ ആറുപേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്നുപേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 
 
യു.കെയില്‍നിന്നെത്തിയ 18-ഉം 47-ഉം വയസ്സുള്ള രണ്ടുപേര്‍, ടാന്‍സാനിയയില്‍നിന്നെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍നിന്നെത്തിയ യുവതി (44), അയര്‍ലൻഡിൽ നിന്നെത്തിയ യുവതി(26) എന്നിവർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.നൈജീരിയയില്‍നിന്ന് വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
അടുത്ത ലേഖനം
‌സെൻസെക്‌സിൽ 611 പോയന്റ് നേട്ടം, നിഫ്റ്റി 16,900ന് മുകളിൽ