അനുബന്ധ വാര്‍ത്തകള്‍
- രാജ്യപുരോഗതിക്ക് ടാക്സ് കണ്‍സള്‍ട്ടന്റുമാരുടെ പങ്ക് നിര്‍ണായകം: മന്ത്രി എം ലിജു
- പ്ലസ്സ് വണ്‍ മൂന്നാം അലോട്ട്മെന്റ്: പ്രവേശനം ജൂലൈ 3 വരെ
- 111 അംഗങ്ങളുടെ പിന്തുണ, രണ്ട് പേര് എതിര്‍ത്തു: കേന്ദ്രത്തിന്റെ എഫ്സിആര്‍എ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി
- കാപ്പ കേസ് പ്രതി മിന്നല്‍ ഫൈസലിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം
- കുടിശ്ശിക തീര്‍ക്കാന്‍ കഴിഞ്ഞില്ല; പണിമുടക്കി കേരളത്തിലെ എഐ ട്രാഫിക് ക്യാമറ നെറ്റ്വര്‍ക്ക്
Kerala Weather: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം
അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്
Kerala Weather - July 2 Updates
Kerala Weather: തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീനത്താൽ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരങ്ങൾക്കു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു.
അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ജൂലൈ രണ്ട് മുതൽ ജൂലൈ 06 വരെ കേരളം & മാഹി എന്നിവിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.
ജൂലൈ മൂന്നിന് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും (Heavy to Very Heavy rainfall) ജൂലൈ ആറ് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും (Heavy rainfall) സാധ്യത. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കി.മീ വരെ) വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ (ജൂലൈ മൂന്ന്) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.