1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam wife swapping case

പരസ്പര സമ്മതത്തോടുകൂടിയ പങ്കാളി കൈമാറ്റകേസില്‍ പൊലീസിന് ഒന്നും ചെയ്യാനില്ല; സദാചാര പൊലീസാകാനില്ലെന്ന് ജില്ലാ പൊലീസ് മേധാവി

Kottayam
പരസ്പര സമ്മതത്തോടുകൂടിയ പങ്കാളി കൈമാറ്റകേസില്‍ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും സദാചാര പൊലീസാകാനില്ലെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും എന്നാല്‍ പരാതി ഉള്ള കേസില്‍ മാത്രമേ പൊലീസിന് ഇടപെടാന്‍ സാധിക്കുകയുള്ളവെന്നും അല്ലെങ്കില്‍ ഇത് സദാചാര പൊലീസിങിന് സമാനമാകുമെന്നും അവര്‍ വ്യക്തമാക്കി. 
 
അതേസമയം നിലവില്‍ കോട്ടയത്തെ സംഭവം ബലാത്സംഗ കേസായാണ് പൊലീസ് എടുത്തിട്ടുള്ളത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി യുവതി പരാതിപ്പെട്ടിട്ടുണ്ട്. 
അടുത്ത ലേഖനം
കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി തലച്ചുമടായി പൊലീസ് സ്റ്റേഷനുമുന്നില്‍ കൊണ്ടുവന്നിട്ടു