ബസ് ഓടിക്കുന്നതിനിടെ റീല്‍സ് കണ്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍
കൊല്ലം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടതിന് കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവറായ അഭിജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സും രണ്ട് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
ഞായറാഴ്ച ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്. സസ്പെന്‍ഷന് പുറമേ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം നിര്‍ദ്ദേശിച്ചു. ഈ മാസം 18 ന് രാവിലെ 6 മണിയോടെ കൊട്ടാരക്കര-കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. ഒരു യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തുവന്നു.