മൂന്ന് പേർക്കു ഷിഗെല്ലയെന്ന് മന്ത്രി, ആർക്കും ഇല്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ്; കോഴിക്കോട് പ്രതിസന്ധി
ജില്ലയിൽ മൂന്ന് പേർ ഷിഗെല്ല രോഗബാധയ്ക്കു ചികിത്സയിലെന്നാണ് ആരോഗ്യമന്ത്രി കെ.മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്
കോഴിക്കോട് ജില്ലയിലെ ഷിഗെല്ല രോഗികളുടെ എണ്ണത്തിൽ പൊരുത്തക്കേട്. ആരോഗ്യമന്ത്രി കെ.മുരളീധരനും കോഴിക്കോട് ജില്ലാ ആരോഗ്യ വിഭാഗവും പറയുന്ന കണക്കുകളാണ് ചേരാത്തത്.
ജില്ലയിൽ മൂന്ന് പേർ ഷിഗെല്ല രോഗബാധയ്ക്കു ചികിത്സയിലെന്നാണ് ആരോഗ്യമന്ത്രി കെ.മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ നിലവിൽ ഷിഗെല്ല ബാധിച്ച് ആരും ചികിത്സയിൽ ഇല്ലെന്ന് ആരോഗ്യവിഭാഗം പറയുന്നു. മന്ത്രിക്കു തെറ്റ് പറ്റിയെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്.
ഈ മാസം റിപ്പോർട്ട് ചെയ്തത് 12 കേസുകളാണ്. ഇവർ എല്ലാവരും രോഗമുക്തി നേടി ആശുപത്രി വിട്ടുവെന്ന് ജില്ലാ ആരോഗ്യവിഭാഗം വ്യക്തമാക്കി. മന്ത്രിയും ജില്ലാ ആരോഗ്യവിഭാഗവും തമ്മിലുള്ള ഏകോപനം പാളിയതാണ് കണക്കുകളിലെ അവ്യക്തതയ്ക്കു കാരണം. മന്ത്രി പഴയ ഡാറ്റ വെച്ചാണ് സംസാരിച്ചതെന്നാണ് ജില്ലാ ആരോഗ്യവിഭാഗം പറയുന്നത്.