1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nedumbassery Suhail Car Accident case

മൂന്ന് പേരുടെ ജീവനെടുത്ത സുഹൈലിന് യുഡിഎഫ് പൊലീസിന്റെ സംരക്ഷണം; ലഹരി ഉപയോഗം എഫ്.ഐ.ആറിൽ ഇല്ല !

Accident, Homicide, Suhail Car Accident, Suhail Car Speed, Suhail Car Driving, Who is Suhail, Isha Foundation, Suhail Car 150 KM Speed Video
Suhail

നെടുമ്പാശേരിയിൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് മൂന്ന് പേരെ കൊലപ്പെടുത്തിയ സുഹൈൽ സജീവിന് യുഡിഎഫ് പൊലീസിന്റെ സംരക്ഷണം. പ്രതിയുടെ കുടുംബത്തിന് ഭരണപാർട്ടിയുമായി അടുത്ത ബന്ധമുണ്ടെന്നും പണത്തിന്റെ ബലത്തിൽ കേസിൽ നിന്ന് ഊരിപ്പോരുമെന്നും ഇന്നലെ ആക്ഷേപം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് പ്രതിക്ക് പൊലീസ് സംരക്ഷണമെന്ന ആരോപണം ഉയരുന്നത്. 
 
വിചിത്രം എഫ്‌ഐആർ 
 
സുഹൈൽ മദ്യത്തിനു പുറമെ ലഹരിപദാർത്ഥങ്ങളും ഉപയോഗിച്ചിരുന്നതായാണ് വിവരം. എന്നാൽ സുഹൈലിന്റെ ലഹരി ഉപയോഗത്തെ കുറിച്ച് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല എഫ്‌ഐആറിൽ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ജാമ്യത്തിലിറങ്ങാൻ സഹായകരമാകും. 
 
ജുവനൈൽ ഹോം അനുവദിച്ചതിലും സംശയം 
 
19 കാരനായ സുഹൈലിന് ജുവനൈൽ ഹോം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. സുഹൈലിനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുക്കേണ്ടതെന്ന് ആവശ്യപ്പെടുന്നവർ ഉണ്ട്. പ്രായപൂർത്തിയായതിനാൽ ജുവനൈൽ ഹോം അല്ല കൃത്യമായ ശിക്ഷയാണ് സുഹൈലിന് നൽകേണ്ടതെന്നാണ് ആവശ്യം. 
 
ഭരണപാർട്ടിയുമായി ബന്ധം? 
 
സർക്കാരിന് നേതൃത്വം നൽകുന്ന യുഡിഎഫിലെ പ്രബല കക്ഷിയായ കോൺഗ്രസുമായി സുഹൈലിന്റെ കുടുംബത്തിന് ബന്ധമുണ്ടെന്ന ആക്ഷേപവും ഇതിനിടെ ഉയർന്നു. മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷവും എല്ലാം തന്റെ പിതാവ് നോക്കുമെന്നാണ് സുഹൈൽ പറഞ്ഞത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് സുഹൈലിന് വേണ്ടി ഇടപെടാനുള്ള അവസരം നൽകരുതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന ആവശ്യം. 
 
ദേവികയുടെ കുടുംബം 
 
സുഹൈലിനെ ജുവനൈൽ ഹോമിലേക്ക് അയച്ചതിനെതിരെ കൊല്ലപ്പെട്ട ദേവികയുടെ കുടുംബം രംഗത്തെത്തി. നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് കുടുംബം വ്യക്തമാക്കി. 19കാരനായ സുഹൈൽ സജീവിനെ കുട്ടികളുടെ ജയിലിൽ ആണോ കൈകാര്യം ചെയ്യേണ്ടതെന്നും ഇത്ര വലിയ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളുടെ ജയിലിൽ ആണോ ഇടുന്നതെന്നും ഇതിന് പിന്നിൽ പ്രതിയുടെ കുടുംബത്തിന്റെ ഇടപെടൽ ആണോ എന്ന് സംശയമുണ്ടെന്നും ദേവികയുടെ കുടുംബം ആരോപിച്ചു. Also Read: പുതിയ ഗവർണർ അടിമുടി സംഘപരിവാർ; മുട്ടിലിഴയുമോ സതീശൻ സർക്കാർ?
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇന്ത്യ ജലക്ഷാമം നേരിടുന്നു; പ്രതിസന്ധി പുറമെ കാണുന്നതിനേക്കാള്‍ ഗുരുതരം