1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. New Vehicle for UDF Cabinet

ഖജനാവ് പൊടിപൊടിക്കാൻ സതീശൻ; മന്ത്രിമാർക്ക് പുത്തൻ കാറുകൾ വാങ്ങാൻ 10 കോടി !

Power Cut, UDF, VD Satheesan, Sunny Joseph, Power Cut Kerala, UDF Pookie Cut, Indira Cut UDF
VD Satheesan and Sunny Joseph

കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുമ്പോഴും ചെലവ് ചുരുക്കാതെ സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങൾ വാങ്ങണമെന്നത് മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേരിട്ടുള്ള താൽപര്യമെന്ന് റിപ്പോർട്ട്. മുൻ സർക്കാരിന്റെ കാലത്ത് ഉപയോഗിച്ച വാഹനങ്ങൾ പ്രവർത്തനക്ഷമമാണെന്നിരിക്കെയാണ് യുഡിഎഫ് സർക്കാരിന്റെ ആഡംബര 'കാർ വാങ്ങൽ'
 
24 പുതിയ ഇന്നോവ കാറുകൾ വാങ്ങാനാണ് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്. ഇതിൽ 22 എണ്ണം മന്ത്രിമാർക്കും രണ്ടെണ്ണം സർക്കാരിന്റെ ഔദ്യോഗിക അതിഥികൾക്കും. പുതിയ വാഹനങ്ങൾ വാങ്ങുന്നതിനായി ഏതാണ്ട് 10 കോടിയാണ് ചെലവ് വരിക. 9.6 കോടി സർക്കാർ അനുവദിച്ചതായാണ് വാർത്തകൾ. 
 
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് പുതിയ കാറുകൾ വാങ്ങാനുള്ള തീരുമാനം. നിലവിൽ മന്ത്രിമാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് കാലപ്പഴക്കം സംഭവിച്ചതിനാലാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം. മന്ത്രിമാരുടെ പഴയ വാഹനങ്ങൾക്ക് ഇടയ്ക്കിടെ തകരാറുകൾ സംഭവിക്കുന്നത് യാത്രകളെ ബാധിക്കാറുണ്ട്. 
 
താൻ ആഡംബര ജീവിതം ഒഴിവാക്കുമെന്നാണ് അധികാരത്തിലെത്തിയതിനു പിന്നാലെ സതീശന്റെ ഗീർവാണം. പുതിയ വാഹനങ്ങൾ വാങ്ങുന്നില്ലെന്ന് സതീശൻ അന്നേ പറഞ്ഞിരുന്നു. അധികാരത്തിലെത്തി വെറും ആറ് മാസം ആകുമ്പോഴാണ് സതീശന്റെ വാക്ക് മാറ്റം. Also Read: 'മെഗാസ്റ്റാർ' എന്ന് തമിഴ് നിർമാണ കമ്പനി, വെറും 'മമ്മൂട്ടി' മതിയെന്ന് മെഗാസ്റ്റാർ; കൈയടിച്ച് സോഷ്യൽ മീഡിയ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'യുദ്ധ സൂചനയോ!'; അമേരിക്കയിൽ അടിയന്തരമായി എല്ലാ വിമാന സർവീസുകളും റദ്ദാക്കി