1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Ration distribution

റേഷന്‍ വിതരണം നാളെ മുതല്‍; പത്ത് കിലോ അരി 10.90 രൂപ നിരക്കില്‍

മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കു നല്‍കുന്ന സൗജന്യ അരിയുടെ അളവില്‍ മാറ്റമില്ല

Ration Shop
ഓണക്കാലമായതിനാല്‍ ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്കു 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോ അരി ലഭിക്കുക. സാധാരണ വിഹിതമായി നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരി വീതം കിലോയ്ക്കു നാല് രൂപ നിരക്കില്‍ ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് കിലോയ്ക്കു 10.90 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരി നല്‍കും. 
 
മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കു നല്‍കുന്ന സൗജന്യ അരിയുടെ അളവില്‍ മാറ്റമില്ല. പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്ന് റേഷന്‍ കടകള്‍ക്കു അവധിയായതിനാല്‍ സെപ്റ്റംബര്‍ മാസത്തെ വിതരണം നാളെ ആരംഭിക്കും. 
അടുത്ത ലേഖനം
പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി; എഡിജിപി അജിത് കുമാറിനെ മാറ്റിനിര്‍ത്തും