1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Peringalkuthu Dam

പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലര്‍ട്ട്

Peringalkuthu Dam പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലര്‍ട്ട്
പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ട്. നിലവിലെ ജലനിരപ്പ് 420.50 മീറ്ററാണ്. 420 മീറ്റര്‍ കടന്നപ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. 421 മീറ്റര്‍ ആയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 
 
അടുത്ത ലേഖനം
പൂമല ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം