സില്‍വര്‍ ലൈന്‍ നഷ്ടപരിഹാരം 'അതുക്കും മേലെ': പിണറായി വിജയന്‍
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് കമ്പോളവിലയുടെ ഇരട്ടിയില്‍ അധികമാണ് നഷ്ടപരിഹാരമെന്നും 'അതുക്കും മേലെ' നല്‍കാനും സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി. നാടിന്റെ ഭാവിയാണ് പ്രധാനം, ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കും. അതിവേഗ റെയില്‍വേ വേണമെന്ന് പറഞ്ഞവരാണ് എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.