1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Poonthura si covid positive

പൂന്തുറയില്‍ എസ് ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു

Trivandrum
പൂന്തുറയില്‍ എസ് ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ സാഹചര്യത്തില്‍ കൊവിഡ് പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് ബാധിച്ചതായാണ് സൂചന. രോഗസ്ഥിരീകരിച്ചതിനു ശേഷവും എസ് ഐയെ ഡ്യൂട്ടിയില്‍ തുടരാന്‍ അനുവദിച്ചുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇതിനിടെ ജനങ്ങള്‍ക്കിടെ പ്രതിഷേധം ഉയരുന്നുണ്ട്.
 
ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നില്ല, ഭക്ഷ്യ വസ്തുക്കള്‍ വീട്ടിലെത്തിച്ചുതരുന്നുമില്ല, സാധനം വാങ്ങാന്‍ പോകുന്നവരെ പൊലീസ് തിരിച്ചയക്കുന്നു. എന്നിങ്ങനെയാണ് പരാതികള്‍ ഉയരുന്നത്. അതേസമയം മാസ്‌ക് ധരിക്കാതെ ആളുകള്‍ കൂട്ടം കൂടി റോഡില്‍ ഇറങ്ങിയതായും ആരോഗ്യ പ്രവര്‍ത്തകരെ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. നേരത്തേ കമാന്‍ഡോകളെ നിയമിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
അടുത്ത ലേഖനം
പൂന്തുറ സ്റ്റേഷനിൽ എസ്ഐയ്ക്ക് കൊവിഡ്, ശ്രവമെടുത്ത ശേഷവും ഡ്യൂട്ടിയിൽ തുടർന്നു