അനുബന്ധ വാര്‍ത്തകള്‍
- കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 72 കോടി രൂപ കൂടി അനുവദിച്ചു; ഇതുവരെ നല്‍കിയത് 5940 കോടി രൂപ
- ഇരട്ട ന്യൂനമർദ്ദം, ന്യൂനമർദ്ദ പാത്തി, സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
- ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം, വ്യാഴാഴ്ച മുതൽ വടക്കൻ കേരളത്തിൽ ശക്തമായ മഴ
- വടക്കന്‍ കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി; ഇന്ന് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഇന്നത്തെ സ്വര്‍ണവില അറിയാം
മധ്യ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി; സെപ്റ്റംബര്‍ ഒന്നുവരെ ശക്തമായ മഴയ്ക്ക് സാധ്യത
അതി തീവ്ര ന്യുന മര്‍ദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്നു. ഓഗസ്റ്റ് 29 രാവിലെയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യത. മധ്യ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഓഗസ്റ്റ് 29 ഓടെ മധ്യ കിഴക്കന്‍ / വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യുനമര്‍ദ്ദം രൂപപ്പെട്ട് വടക്കന്‍ ആന്ധ്രാ പ്രദേശ് തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യത.
ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.