1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Record achievement for KSRTC

കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം; യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ഓണക്കാല വരുമാനത്തിലും കുതിപ്പ്

Record achievement for KSRTC
തിരുവനന്തപുരം: ഓണക്കാലത്ത് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ഓഗസ്റ്റ് 31-ന് മാത്രം കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് ഇനത്തില്‍ 10.8 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 10.2 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ വരുമാനത്തില്‍ വലിയ വര്‍ധനവാണുണ്ടായത്.
 
ഓണം പ്രമാണിച്ച് ഉണ്ടായ വന്‍ തിരക്ക് കണക്കിലെടുത്ത് ഇത്തവണ കെഎസ്ആര്‍ടിസി 4,461 സര്‍വീസുകള്‍ നടത്തി. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുമായി നിരവധി അധിക സര്‍വീസുകളും ദീര്‍ഘദൂര സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. ദീര്‍ഘദൂര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ഈ റെക്കോര്‍ഡ് വരുമാനത്തിന് കാരണമായി. ചതയം നാളില്‍ മാത്രം കെ.എസ്.ആര്‍.ടി.സി.ക്ക് 8.07 കോടി രൂപയുടെ വരുമാനം ലഭിച്ചു. 
 
അന്ന് ആകെ 22,02,992 യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്ര ചെയ്തത്. ഉത്രാടം നാളില്‍ 7.88 കോടി രൂപയും തിരുവോണം നാളില്‍ 4.77 കോടി രൂപയുമാണ് കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനമായി ലഭിച്ചത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സുപ്രീം കോടതി കേസുകള്‍ റദ്ദാക്കി; കോക്രോച്ച് ജനതാ പാര്‍ട്ടി സമരം പിന്‍വലിച്ചു