1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Pilgrimage

ശബരിമല തീര്‍ഥാടനം: സുരക്ഷയ്ക്കായി വിപുലമായ പോലീസ് സംവിധാനം ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല

Sabarimala Restrictions Kerala Police, Sabarimala News, Sabarimala Restrictions, Sabarimala Police, Sabarimala Updates, ശബരിമല, സന്നിധാനത്ത് കേന്ദ്രസേന
Sabarimala
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാന്‍ വിപുലമായ പോലീസ് സംവിധാനം ഒരുക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പോലീസ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
 
തിരക്ക് നിയന്ത്രിക്കുന്നതിന് തീര്‍ഥാടകര്‍ വെര്‍ച്വല്‍ ക്യു സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന ബോധവത്കരണം നടത്തും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലെ പോലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് കേരള ഡിജിപി നേരിട്ട് അറിയിപ്പ് നല്‍കും. പ്രാദേശിക ഭാഷകളില്‍ വാര്‍ത്താക്കുറിപ്പുകളും സാമൂഹിക മാധ്യമ പ്രചാരണങ്ങളും നടത്തുന്നതിനൊപ്പം പ്രധാന കേന്ദ്രങ്ങളില്‍ സൈന്‍ ബോര്‍ഡുകളും അനൗണ്‍സ്‌മെന്റ് സംവിധാനങ്ങളും ഒരുക്കും.
 
ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ തീര്‍ഥാടകരോട് സൗഹൃദപരവും സഹാനുഭൂതിയോടെയുമുള്ള സമീപനം സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കും. മരക്കൂട്ടം ഉള്‍പ്പെടെയുള്ള പ്രധാന പാതകളിലെ ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കാന്‍ മോക്ക് ടെസ്റ്റുകളും നടത്തും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളും പോലീസ് സേവനങ്ങളും കുറ്റമറ്റ രീതിയില്‍ ഏകോപിപ്പിക്കും.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഷി ജിന്‍പിങ്ങിന് ആയുധങ്ങള്‍ വില്‍ക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ട്രംപ്