1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Pilgrims Spot Booking

വെർച്വൽ ക്യൂ ഫുൾ, എന്നിട്ടും ശബരിമലയിൽ തീർഥാടകരുടെ എണ്ണം 47 ശതമാനം ഇടിഞ്ഞു; കൃത്രിമത്വമോ?

Sabarimala, Sabarimala News, Sabarimala Booking, Sabarimala Virtual Q, How to book for Sabarimala Virtual Q
Sabarimala

ശബരിമല ദർശനവുമായി ബന്ധപ്പെട്ട് കൃത്രിമത്വം നടക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നു. വെർച്വൽ ക്യൂ ഫുള്ളായിട്ടും ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്. 
 
2025 ൽ മണ്ഡലകാലത്ത് നട തുറന്നശേഷമുള്ള ആദ്യ ആറ് ദിവസങ്ങളിലായി 5.10 ലക്ഷം തീർഥാടകർ ദർശനത്തിനെത്തി. എന്നാൽ ഇത്തവണ അതേ കാലയളവിൽ എത്തിയത് 2.71 ലക്ഷം മാത്രം. കഴിഞ്ഞ തവണത്തേക്കാൾ 2.38 ലക്ഷം തീർഥാടകരുടെ കുറവ്. തീർഥാടകരുടെ എണ്ണം 47 ശതമാനം ഇടിയാൻ കാരണമെന്താണെന്ന് വ്യക്തമല്ല. അവധി ദിനമായ ഇന്നലെ (ഞായർ) 60,003 തീർഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്. 
 
അരവണ വിൽപ്പനയിലും ഇത്തവണ ഗണ്യമായ കുറവുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 17 ലക്ഷം അരവണ ഡപ്പികൾ വിറ്റുപോയി. ഇത്തവണ അത് എട്ട് ലക്ഷമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ 40 ഡപ്പി അരവണ കുതൽ ശേഖരത്തിലുണ്ട്. 
 
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സന്നിധാനത്ത് എത്തിയത് 1,82,315 തീർഥാടകർ മാത്രം. എന്നാൽ രണ്ടേകാൽ ലക്ഷത്തോളം പേർ വിർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരുന്നു. സ്‌പോട്ട് ബുക്കിങ്ങിലു കുറവ് രേഖപ്പെടുത്തി. Also Read: മമ്മൂട്ടിയുടെ ആദ്യ 100 കോടിയാകാൻ 'O.M'; ഇന്ത്യയിൽ നിന്ന് മാത്രം 58 കോടി, ആഗോള തലത്തിൽ 85 കോടി കടന്നു
അടുത്ത ലേഖനം
വിമർശകർ 'പേപ്പട്ടി കടിച്ചവരെന്ന്' മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; തെലങ്കാന കോൺഗ്രസിൽ ആഭ്യന്തര പോര്