1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Saritha s nair new audio

'സിപിഎമ്മിന് എന്നെ പേടി, ഞാനത് യൂസ് ചെയ്യുന്നു': സരിതയുടെ പുതിയ ശബ്ദരേഖ

Solar Saritha
സിപിഎമ്മിന് എന്നെ പേടിയാണെന്നും ഞാനത് യൂസ് ചെയ്യുന്നുവെന്നും സരിത എസ് നായര്‍ പറയുന്നതായുള്ള ശബ്ദരേഖ പുറത്ത്. പിന്‍വാതില്‍ നിയമനത്തിന് സരിതയെ സമീപിച്ച നെയ്യാറ്റിന്‍കരയിലെ യുവാവിനോടാണ് സരിതയുടെ തുറന്നുപറച്ചില്‍. നിയമനം നടത്തുന്നതുവഴി ലഭിക്കുന്ന തുക പാര്‍ട്ടിക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കുമെന്ന് സരിത പറയുന്നു.
 
കഴിഞ്ഞ ദിവസം ആരോഗ്യ കേരളം പദ്ധതിയില്‍ നാലുപേര്‍ക്ക് താന്‍ ജോലി ശരിപ്പെടുത്തി കൊടുത്തെന്ന് സരിത അവകാശപ്പെടുന്ന ഫോണ്‍ സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. ശബ്ദരേഖ നെയ്യാറ്റിന്‍കര പൊലീസിന്റെ കൈയില്‍ ഒരു വര്‍ഷമായി ഉണ്ടെങ്കിലും ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
 
അതേസമയം പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദം തന്റേതല്ലെന്ന് സരിത എസ് നായര്‍ പറയുന്നു. ഇത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും കോണ്‍ഗ്രസുകാര്‍ക്കെതിരെയുള്ള പരാതിയില്‍ നിന്ന് പിന്‍മാറില്ലെന്നും സരിത പറഞ്ഞു. അതേസമയം സരിതയും അഭിഭാഷകനും വിളിച്ച മുന്നൂറോളം കോളുകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരനായ അരുണ്‍ പറഞ്ഞു. 
അടുത്ത ലേഖനം
ആഴ്‌ച്ചയിൽ 48 മണിക്കൂർ ജോലി, കാരണങ്ങളില്ലാതെ 300 തൊഴിലാളികളെ വരെ കമ്പനിക്ക് പുറത്താക്കാം: പുതിയ തോഴിൽ കോഡ്