1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Shigella cases in Kerala

സംസ്ഥാനത്ത് ഷിഗല്ല പടരുന്നു

വെള്ളത്തിൽ നിന്നാണ് ഷിഗല്ല ബാധയുണ്ടാകുന്നത്

Shigella cases in Kerala
സംസ്ഥാനത്ത് ഷിഗല്ല രോഗം പടരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്നിവിടങ്ങളിൽ 123 പേർക്കും കോഴിക്കോട് ജില്ലയിൽ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസ്സുള്ള കുട്ടി ശനിയാഴ്ച മരിച്ചിരുന്നു. 
 
വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാലയത്തിൽ 164 കുട്ടികൾക്ക് വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയത് പ്രാഥമിക പരിശോധനയിൽ ഷിഗല്ലയല്ലെന്നാണ് നിഗമനം. ഇവിടേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചു. നെന്മേനി പഞ്ചായത്തിലും രോഗലക്ഷണങ്ങൾ കണ്ടെത്തി.
 
വെള്ളത്തിൽ നിന്നാണ് ഷിഗല്ല ബാധയുണ്ടാകുന്നത്. നന്നായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന വെള്ളം തിളപ്പിച്ചതാണെന്ന് ഉറപ്പുവരുത്തുക. വൃത്തിഹീനമായ ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയിൽ നിന്ന് ഭക്ഷണം കഴിക്കരുത്.
അടുത്ത ലേഖനം
West Asia Crisis : പ്രതികാര നടപടികൾ നിർത്തണം, നെതന്യാഹുവിന് നിർദേശം നൽകി ട്രംപ്, ഇസ്രായേലിനെ ആക്രമിച്ച് ഹൂത്തികൾ