1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Covid Abdul Azees

കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

Suicide
കണ്ണൂർ: കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന പയ്യന്നൂർ വെല്ലൂരിലെ മൂപ്പന്റകത്ത് അബ്ദുൽ അസീസ് ആണ് ചാടി മരിച്ചത്.

ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. ആശുപത്രി കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് അബ്ദുൽ അസീസ് താഴേക്ക് ചാടിയത്. ഇയാൾക്ക് കോവിഡ് രോഗത്തിനൊപ്പം ശ്വാസകോശ കാൻസർ കൂടി ഉണ്ടായിരുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മകൻ പുറത്തുപോയ സമയത്തായിരുന്നു ഇയാൾ
ഏഴാം നിലയിലെ ഫയർ എക്സിറ്റിൽ നിന്ന് താഴേക്ക് ചാടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
അടുത്ത ലേഖനം
ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാട്ടി പണം തട്ടിയ ആൾ അറസ്റ്റിൽ