തൃക്കാക്കരയില്‍ വിധിയെഴുത്ത് ഇന്ന്; വോട്ടെടുപ്പ് ആരംഭിച്ചു
തൃക്കാക്കരയില്‍ വിധിയെഴുത്ത് ഇന്ന്. വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. വൈകുന്നേരം ആറുമണിക്കാണ് വോട്ടിങ് അവസാനിക്കുന്നത്. അതേസമയം സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചെങ്കിലും തൃക്കാക്കരയില്‍ തെളിഞ്ഞ കാലാവസ്ഥയാണ്. മഴയുടെ ലക്ഷണങ്ങള്‍ ഇല്ല. ബൂത്തുകളില്‍ നീണ്ട ക്യൂ ആരംഭിച്ചിട്ടുണ്ട്.
ആദ്യമണിക്കൂറുകളില്‍ വോട്ടു ചെയ്യാനെത്തിയവരില്‍ അധികവും മുതിര്‍ന്ന പൗരന്മാരാണ്. മഴ പെയ്യാതിരുന്നാല്‍ ആദ്യമണിക്കൂറില്‍ നന്നെ മികച്ച പോളിങ് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം 119മത്തെ ബൂത്തില്‍ പോളിങ് മെഷീന്‍ തകരാറിലായി.