1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Tobaco, Railway, Excise

18 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Tobaco Railway Excise പുകയില
കൊല്ലം: റയിൽവേ സ്റ്റേഷനിൽ നിന്ന്  എക്സൈസ് സംഘം 18 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. റയിൽവേ സ്റ്റേഷനിൽ വന്ന പാഴ്‌സലുകളിൽ സംശയം തോന്നിയ റയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

ആറ് വലിയ ചാക്കുകളിലായി 390 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചത്. ഈ പാഴ്‌സൽ ബുക്ക് ചെയ്തിരുന്ന വിലാസം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളുകൾ കേന്ദ്രീകരിച്ചു വിതരണം ചെയ്യാനായി ഇതര സംസ്ഥാനത്തു നിന്ന് എത്തിച്ചവയാണ് ഇതെന്ന് കരുതുന്നു.
അടുത്ത ലേഖനം
SSLC Result: എസ്.എസ്.എല്‍.സി. ഫലം ജൂണ്‍ 10 ന്