ആരോഗ്യനില വഷളായ വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കണ്ടില്ലെന്ന് നടിച്ച് സർക്കാർ
Valarmathi
എൽപിഎസ്ടി സമരസമിതി നേതാവ് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരാഹാര സമരം 18-ാം ദിവസത്തിലേക്ക് എത്തിയപ്പോൾ വളർമതിയുടെ ആരോഗ്യനില കൂടുതൽ വഷളായി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കാണ് വളർമതിയെ മാറ്റിയത്.
ഇന്നലെ രാത്രി പതിനൊന്നുമണിയോടെ ജനറൽ ആശുപത്രിയിലെത്തിച്ച വളർമതി നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വളർമതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്നലെ വീണ്ടും സമരപ്പന്തലിലെത്തി സമരം തുടരുകയായിരുന്നു.
പ്രതിപക്ഷത്തായിരുന്നപ്പോൾ തങ്ങളുടെ സമരത്തെ വലിയ കാര്യമായി കണ്ട മുഖ്യമന്ത്രി വി.ഡി.സതീശൻ ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് വളർമതി അടക്കമുള്ള സമരക്കാർ ആരോപിക്കുന്നത്. സെക്രട്ടറിയേറ്റിന് മുൻപിലെ സമരപ്പന്തൽ പൊലീസിനെ കൊണ്ട് സർക്കാർ തകർത്തതിലും വലിയ പ്രതിഷേധമുണ്ട്.
