1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Government Six Month BJP RSS Influence

സംഘികൾ ഭരിച്ച ആറ് മാസം !

VD Satheesan, RSS, Six Month of VD Satheesan, UDF Government, Satheesan Sanghi
VD Satheesan Government

സതീശൻ സർക്കാർ ആറ് മാസം പൂർത്തിയാക്കുമ്പോൾ അത് ആർഎസ്എസ് ഭരണത്തിന്റെ ആറ് മാസം കൂടിയാകുന്നു ! 
 
1. പിഎം ശ്രീ 
 
പിഎം ശ്രീ പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ മേഖലയെ പൂർണമായി സംഘിവത്കരിക്കുക എന്നതായിരുന്നു യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. പദ്ധതി നടപ്പിലാക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ തിരക്ക് കൂട്ടിയത് ബിജെപിയെ തൃപ്തിപ്പെടുത്താൻ 
 
2. വന്ദേമാതരം 
 
വന്ദേമാതരം പൂർണമായി ആലപിക്കണമെന്നത് സംഘപരിവാർ നിലപാടാണ്. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന ചടങ്ങിലും വന്ദേമാതരം പൂർണമായി ആലപിച്ചു 
 
3. ലൈഫ് മിഷൻ 
 
കേരളത്തിന്റെ അഭിമാനമായ 'ലൈഫ് മിഷൻ' പദ്ധതിയിലും സംഘപരിവാറിനെ തൃപ്തിപ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമിച്ചു. 'പ്രധാനമന്ത്രി ആവാസ് യോജന' (പിഎംഎവൈ) ലോഗോ പതിപ്പിച്ച് സതീശൻ മോദിയെ തൃപ്തിപ്പെടുത്തി 
 
4. സവർക്കാർ മഹാൻ 
 
കാസർഗോഡ് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയിൽ വി.ഡി.സവർക്കറെ പുകഴ്ത്തി ചോദ്യം വന്നു. സംഘപരിവാറിന് യുഡിഎഫ് പൂർണമായി കീഴടങ്ങുകയായിരുന്നു
 
5. സംഘി ഗവർണർക്ക് സ്‌നേഹപൂർവ്വം
 
സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറെ യുഡിഎഫ് സർക്കാർ പൂർണമായി ചേർത്തുപിടിച്ചതും രാഷ്ട്രീയ കേരളം കണ്ടു. സർവകലാശാലകളെ കാവിവത്കരിക്കാൻ ആർലേക്കർ ശ്രമിച്ചപ്പോൾ അതിനെല്ലാം സതീശനും കൂട്ടരും മൗനാനുവാദം നൽകി. 
 
6. സംഘപരിവാർ അനുകൂലികളുടെ നിയമനങ്ങൾ 
 
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി കടുത്ത സംഘപരിവാർ അനുയായി എൻ.ശേഷാദ്രിനാഥനെയാണ് യുഡിഎഫ് സർക്കാർ നിയമിച്ചത്. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ശേഷാദ്രിനാഥനെ കോൺഗ്രസിനുള്ളിലെ എതിർപ്പുകൾ പോലും മറികടന്നാണ് വി.ഡി.സതീശൻ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്.
 
7. സംഘി വൈസ് ചാൻസലർമാർ 
 
ഉന്നത വിദ്യാഭ്യാസ വകുപ്പിനെ പൂർണമായി സംഘവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ വൈസ് ചാൻസലർമാരായി കറകളഞ്ഞ സംഘികളെ നിയമിച്ചു. എംജി സർവകലാശാലയിൽ ആർഎസ്എസ് പ്രമുഖൻ ഡോ.മാവൂതിനെ നിയമിച്ചതിന് സമാനമായി കാർഷിക സർവകലാശാലയിൽ ഡോ.സജിത റാണിയെ വിസിയായി നിയമിച്ചു.
 
8. പി.എസ്.സിയെ തകർക്കാർ നീക്കം 
 
പി.എസ്.സിയെ പിരിച്ചുവിടാൻ രാഷ്ട്രപതിക്ക് ശുപാർശ ചെയ്തുള്ള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിക്കെതിരെയും വി.ഡി.സതീശൻ മൗനംപാലിച്ചു. ഗവർണറും യുഡിഎഫ് സർക്കാരും തമ്മിലുള്ള ഒത്തുകളിയായിരുന്നു ഇത്
 
9. കാലടിയിലെ വിധേയത്വം 
 
കാലടി സംസ്‌കൃത സർവകലാശാലയിൽ വൈസ് ചാൻസലർ ആയ സിസാ തോമസിനെ പൂർണമായി പിന്തുണയ്ക്കുകയായിരുന്നു യുഡിഎഫ് സർക്കാർ. ആർഎസ്എസ് അനുകൂല നിലപാടുകളാണ് സിസാ തോമസ് വിസി ആയതിന് ശേഷം സർവകലാശാലയിൽ നടപ്പിലാക്കാൻ നോക്കിയത്
 
10. മയിൽപ്പീലി തലോടൽ 
 
 
സർക്കാർ സ്‌കൂളുകളിൽ 'മയിൽപ്പീലി' സ്‌കോളർഷിപ്പ് പരീക്ഷ നടത്താൻ സർക്കാർ അനുമതി നൽകിയതും സംഘപരിവാർ പ്രീണനത്തിന് വേണ്ടിയാണ്. സംഘപരിവാറിന്റെ സംഘടനയായ ദേശീയ അധ്യാപക പരിഷത്തുമായി (NTU) സഹകരിച്ചാണ് ഈ പരീക്ഷ സംഘടിപ്പിക്കുന്നത്. സംഘപരിവാർ പോഷക സംഘടനയായ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയിൽപ്പീലി. Also Read: ശ്രീകണ്ഠൻ നായരെ വെല്ലുവിളിച്ച് അസിത; കമന്റ് ബോക്‌സ് പൂട്ടിവെച്ച് 'ട്വന്റിഫോർ'
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തിയോബ്രോമ കൊച്ചിയിൽ ഔട്ട്‌ലെറ്റ് തുറന്നു