അനുബന്ധ വാര്‍ത്തകള്‍
- എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ കയറി, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
- പാസ്പോർട്ട് ഒരു യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം
- മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ വീണ്ടും വീണ ഹാജരായി
- സീനിയർ താരങ്ങൾക്കൊപ്പം താമസിക്കാനാവില്ല, വൈഭവിന് പ്രത്യേക സൗകര്യങ്ങൾ, കാരണം ഐസിസിയല്ല, കർശനമായ യുകെ നിയമങ്ങൾ
- 181 റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം: ട്രൈബ്യൂണല്‍ സ്റ്റേ പുറപ്പെടുവിച്ചത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയായി
'ഒരു കാരണവശാലും കൊടുക്കില്ല'; സ്വന്തം എംഎൽഎയെ പരിഹസിച്ച് സതീശൻ, മൈക്ക് ഓൺ ആണെന്ന് മറന്നു (വീഡിയോ)
നിയമസഭയിൽ കുട്ടനാട് എംഎൽഎയും കേരള കോൺഗ്രസിന്റെ നേതാവുമായ റെജി ചെറിയാനെയാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ അപമാനിച്ചത്
VD Satheesan
സെക്കന്റുകൾക്കുള്ളിൽ നിലപാട് മാറ്റി വീണ്ടും മുഖ്യമന്ത്രി വി.ഡി.സതീശൻ. നിയമസഭയിൽ മൈക്കിലൂടെ ഒരുകാര്യം പറഞ്ഞിട്ട് നേർവിപരീതമായ കാര്യം കസേരയിൽ ഇരിക്കുമ്പോൾ പറയുകയായിരുന്നു. മൈക്ക് ഓഫ് ആകാത്തതിനാൽ സതീശൻ ഇരുന്നുകൊണ്ട് പറഞ്ഞ കാര്യം പരസ്യമായി !
നിയമസഭയിൽ കുട്ടനാട് എംഎൽഎയും കേരള കോൺഗ്രസിന്റെ നേതാവുമായ റെജി ചെറിയാനെയാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ അപമാനിച്ചത്. യുഡിഎഫ് മുന്നണിയുടെ ഭാഗമായ എംഎൽഎ കൂടിയാണ് റെജി ചെറിയാൻ.
കുട്ടനാട്ടിലെ മൂലം വള്ളം കളിക്ക് കുട്ടനാട് താലൂക്കിൽ പ്രാദേശിക അവധി നൽകണമെന്നാണ് റെജി ചെറിയാൻ എംഎൽഎ സബ്മിഷനിൽ ആവശ്യപ്പെട്ടത്. പ്രാദേശിക അവധി നൽകുന്ന കാര്യം സർക്കാർ പരിശോധിച്ചു തീരുമാനിക്കുന്നതാണ് എന്ന് സതീശൻ മറുപടിയും നൽകി. എന്നാൽ സീറ്റിലേക്ക് ഇരിക്കുമ്പോൾ നിലപാട് മാറ്റി.
'ഒരു കാരണവശാലും അവധി കൊടുക്കില്ല' എന്ന് തൊട്ടടുത്തിരിക്കുന്ന മന്ത്രി പികെ.കുഞ്ഞാലിക്കുട്ടിയോട് സതീശൻ രഹസ്യമായി പറയുന്നുണ്ട്. എന്നാൽ ഈ സമയത്ത് മൈക്ക് ഓൺ ആയിരുന്നതിനാൽ പുറംലോകവും ഇത് കേട്ടു. ഇത്രയേയുള്ളൂ വി.ഡി.സതീശന്റെ വിശ്വാസ്യത എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന വിമർശനം.