അനുബന്ധ വാര്‍ത്തകള്‍
- V S Achuthanandan : വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതം, സമയരേഖ
- വയനാട്ടിൽ വീണ്ടും ഷിഗെല്ല; കോളേജ് വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചു
- ഇനി അപ്രതീക്ഷിത വൈദ്യുതി മുടക്കമുണ്ടാകില്ല; ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കണമെന്ന് കെഎസ്ഇബിയോട് കേരള വൈദ്യുതി കമ്മീഷന്
- മെഡിക്കല്‍ കോളേജില്‍ നിന്ന് ഉറക്ക ഗുളികകളും ആന്റിഡിപ്രസന്റുകളും മോഷണം പോയി
- കെ-ഫോണ്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുന്നു; സേവനം തുടര്‍ന്ന് ലഭിക്കുന്നതിന് ബില്‍ തുക അടയ്ക്കാന്‍ സര്‍ക്കാര്‍ സ്കൂളുകളോട് നിര്‍ദ്ദേശിച്ചു
VS Achuthanandan: വി.എസ്.അച്യുതാനന്ദന്റെ ഓർമകൾക്ക് ഒരാണ്ട്
സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളാണ് വി.എസ്
VS Achuthanandan: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. സിപിഎമ്മിന്റെ നേതൃത്വത്തിൽ സമുചിതമായാണ് വി.എസ് ഓർമദിനം ആചരിക്കുന്നത്. 2025 ജൂലൈ 21 നാണ് ചികിത്സയിൽ കഴിയവെ അച്യുതാനന്ദൻ വിടപറഞ്ഞത്.
സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളാണ് വി.എസ്. 1980 മുതൽ 90 വരെയുള്ള കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്. 1996ൽ പോളിറ്റ് ബ്യൂറോ അംഗത്വം.
പാർലമെന്ററി രാഷ്ട്രീയത്തിലെ പ്രവേശനം 1967ൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന്. 2021ൽ പ്രതിപക്ഷനേതാവെന്ന നിലയിൽ ശക്തമായ സാന്നിധ്യമറിയിച്ചു.
2006ൽ മുഖ്യമന്ത്രിയായി തിരെഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ നേതാവായുള്ള ശക്തമായ പ്രകടനം ജനങ്ങൾക്ക് പ്രിയങ്കരനാക്കി മാറ്റി. മുഖ്യമന്ത്രിയെന്ന നിലയിൽ മുന്നാറിലെ ഭൂമികയ്യേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. 2011ൽ വിജയിക്കാനായെങ്കിലും ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവായി.
2016-21 കാലയളവിൽ മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ ഭരണപരിഷ്കരണ കമ്മീഷനിൽ ചെയർമാനായി പ്രവർത്തിച്ചു.