കൊല്ലത്ത് മന്തിയുടെ പേരിൽ തർക്കം; യുവാവ് ഹോട്ടൽ അടിച്ചുതകർത്തു (വീഡിയോ)
ഇയാൾ മദ്യലഹരിയിൽ ആണോയെന്ന കാര്യം പൊലീസ് അന്വേഷിക്കും
കൊല്ലം കരുനാഗപ്പള്ളിയിലെ 'മന്തി മൻസിൽ' ഹോട്ടലിൽ യുവാവിന്റെ പരാക്രമം. മന്തി കഴിക്കാനെത്തിയ തേവലക്കര സ്വദേശി അജ്മൽ ഹോട്ടൽ അടിച്ചുതകർത്തു. മന്തിയുടെ അളവ് കുറഞ്ഞുപോയതിനെ ചൊല്ലിയാണ് ഇയാൾ ഹോട്ടൽ ജീവനക്കാരുമായി തർക്കം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.
ഇയാൾ മദ്യലഹരിയിൽ ആണോയെന്ന കാര്യം പൊലീസ് അന്വേഷിക്കും. ഹോട്ടലിലെ സാധനങ്ങൾ വാരി എറിയുകയും കസേര കൊണ്ട് ഹോട്ടൽ അടിച്ചുതകർക്കുകയുമായിരുന്നു. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉണ്ടോയെന്നും അന്വേഷിക്കും.
ഹോട്ടൽ ഉടമ അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പൊലീസ് എത്തിയപ്പോഴും യുവാവ് ആക്രമണം അവസാനിപ്പിക്കാൻ തയാറായിരുന്നില്ല.