ഇന്ത്യയ്ക്ക് മുന്നില്‍ വീണ്ടും വില്ലനായി ഫിലിപ്സ്, നിക്കോള്‍സിന്റെ സെഞ്ചുറിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി കിവികള്‍
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ന്യൂസിലന്‍ഡ്. ജസ്പ്രീത് ബുമ്രയുടെ ബൗളിങ് മികവില്‍ 5 വിക്കറ്റിന് 70 എന്ന നിലയിലേക്ക് തകര്‍ന്നെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന ഹെന്റി നിക്കോള്‍സ്- ഗ്ലെന്‍ ഫിലിപ്സ് സഖ്യമാണ് ന്യൂസിലന്‍ഡിനെ കരകയറ്റിയത്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെന്ന നിലയിലാണ് കിവികള്‍. 113 റണ്‍സുമായി ഹെന്റി നിക്കോള്‍സും 94 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്സുമാണ് ക്രീസില്‍.
Henry Nicholls brings up a sensational hundred when New Zealand needed it most! Watch the HERO VIDA India Tour of New Zealand, 1st Test, LIVE NOW on Sony Sports Network TV channels & Sony LIV. #SonySportsNetwork #SonyLIV #NZvIND https://t.co/2AxoMVWUFS
— Sony Sports Network (@SonySportsNetwk) November 19, 2026
മത്സരത്തിലെ മൂന്നാം പന്തില്‍ തന്നെ കിവീസ് നായകനെ സ്തബ്ധനാക്കികൊണ്ട് ഓഫ് സ്റ്റമ്പ് തെറിപ്പിച്ചാണ് ബുമ്ര താന്‍ തിരിച്ചെത്തിയെന്ന പ്രഖ്യാപനം നടത്തിയത്. ഡാരില്‍ മിച്ചല്‍ ടോം ബ്ലണ്ടല്‍ എന്നിവരെയും ബുമ്ര തന്നെ മടക്കി. അന്‍ഷുല്‍ കാംബോജും ആകാശ് ദീപും ഓരോ വിക്കറ്റ് വീതം നേടിയതോടെ 70 റണ്‍സിനിടെ 5 വിക്കറ്റുകളാണ് കിവികള്‍ക്ക് നഷ്ടമായത്. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ഗ്ലെന്‍ ഫിലിപ്സ്- ഹെന്റി നിക്കോള്‍സ് സഖ്യം കിവീസിന്റെ റണ്‍സ് ഉയര്‍ത്തി. ആദ്യദിനം അവസാനിക്കുമ്പോള്‍ 163 റണ്‍സ് കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.ALSO READ: ബുമ്രയ്ക്ക് മുന്നിൽ പതറിയെങ്കിലും പ്രതിരോധം തീർത്ത് കിവികൾ, കരകയറ്റി നിക്കോൾസും ഫിലിപ്സും
