1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Asian games Indian women secures gold beat srilanka in finals

ലങ്കയെ എറിഞ്ഞിട്ട് ഇന്ത്യന്‍ വനിതകള്‍, 147 റണ്‍സിന്റെ കൂറ്റന്‍ വിജയം: എഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

Asian games, India w vs Srilanka w, Asian games final, Cricket news
നഗോയയില്‍ നടക്കുന്ന ഇരുപതാം എഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതാ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ നേടുന്ന രണ്ടാമത്തെ സ്വര്‍ണമെഡല്‍ നേട്ടമാണിത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഏഷ്യാകപ്പ്  ഫൈനലിലും ശ്രീലങ്കയെ ഇന്ത്യ തകര്‍ത്തിരുന്നു.
 
ശ്രീലങ്കക്കെതിരായ ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ സ്മൃതി മന്ദാന, ഷഫാലി വര്‍മ, റിച്ച ഘോഷ് എന്നിവരുടെ ഇന്നിങ്ങ്‌സുകളുടെ ബലത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. 217 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 15.4 ഓവറില്‍ 69 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. 21 പന്തില്‍ 29 റണ്‍സുമായി ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ നാല് ഓവറില്‍ 6 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ശ്രീചരണി,ഷഫാലി വര്‍മ, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. 45 പന്തില്‍ നിന്ന് 7 സിക്‌സും 5 ഫോറുമടക്കം 79 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.ALSO READ: Ind vs Jap: ഗോൾഡൻ ഡക്കായി അഭിഷേക്, ജപ്പാൻ സ്പിൻ കെണിയിൽ കുടുങ്ങി ഇന്ത്യൻ ബാറ്റർമാർ, ഒടുവിൽ വിജയം
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Ind vs Jap: ഗോൾഡൻ ഡക്കായി അഭിഷേക്, ജപ്പാൻ സ്പിൻ കെണിയിൽ കുടുങ്ങി ഇന്ത്യൻ ബാറ്റർമാർ, ഒടുവിൽ വിജയം