അനുബന്ധ വാര്‍ത്തകള്‍
- രാഷ്ട്രപതി റാംനാഥ് കോവിന്ദിന് വധഭീഷണി; തൃശൂരിൽ പൂജാരി അറസ്റ്റിൽ, മദ്യലഹരിയിലായിരുന്നുവെന്ന് കുറ്റസമ്മതം
- 27കോടിയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റില്‍; ആയുധങ്ങളും പിടിച്ചെടുത്തു
- പ്രിയങ്ക ചോപ്രയെ ഇന്ത്യയിൽ നിന്നും ഓടിക്കണം: ബിജെപി നേതാവ്
- ‘വീട്ടിൽ കക്കൂസ് ഇല്ലാത്തവർക്ക് ഇനി അരിയുമില്ല’ - വിചിത്ര സര്‍ക്കുലര്‍ ഇറക്കി ബിജെപി നേതാവ്
- ട്രെയിനില്‍ പത്തുവയസുകാരിയെ കടന്നുപിടിച്ച ബിജെപി നേതാവ് അറസ്റ്റില്‍; പീഡനം ചെന്നൈ എക്സ്പ്രസില്‍
മദ്യലഹരിയിൽ വാഹനമോടിച്ച് ഫൂട്പാത്തിലേക്ക് കയറ്റി രണ്ട് പേർ മരിച്ചു; ബിജെപി നേതാവിന്റെ മകന് അറസ്റ്റില്‍
മദ്യലഹരിയിൽ വാഹനമോടിച്ച് ഫൂട്പാത്തിലേക്ക് കയറ്റി രണ്ട് പേർ മരിച്ചു; ബിജെപി നേതാവിന്റെ മകന് അറസ്റ്റില്‍
മദ്യലഹരിയില്‍ കാറോടിച്ച് ഫൂട്പാത്തിലേക്ക് ഇടിച്ചുകയറ്റി രണ്ട് പേർ മരിച്ച സംഭവത്തിൽ ബിജെപിയുടെ പ്രാദേശിക നേതാവിന്റെ മകന് അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. ബിജെപിയുടെ കിസാന്‍ മോര്‍ച്ച നേതാവായ ഭദ്രി നാരായണ്‍ മീണയുടെ മകന് ഭരത് ഭൂഷണിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.
ഇതിനു പുറമെ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഭരത് ഭൂഷണ് മീന ഓടിച്ച വാഹനം രാത്രി ഫൂട്പാത്തില്‍ ഉറങ്ങുന്നവരുടെ ദേഹത്താണ് ഇടിച്ചുകയറിയത്. ഭരതും വാഹനത്തിലുണ്ടായിരുന്ന നാലു സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു. ഇയാള്‍ അമിത വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേർ പുലർച്ചയോടെ മരിക്കുകയായിരുന്നു. ഇയാള്‍ക്കതിരെ കൊലപാതക ശ്രമത്തിനും മദ്യപിച്ചുള്ള അശ്രദ്ധമായ ഡ്രൈവിങ്ങിനും കേസെടുത്തിട്ടുണ്ട്.