1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Chennai News

സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടെത്തി

Chennai Woman
സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ കാട്ടൂരിലാണ് സംഭവം. കുഞ്ഞിനെ കണ്ടെത്തിയ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജനിച്ച ഏതാനും മണിക്കൂറുകള്‍ മാത്രം പിന്നിട്ട ആണ്‍കുഞ്ഞിനെയാണ് ശുജിമുറിയില്‍ കണ്ടെത്തിയത്. 
 
ശുചീകരണ തൊഴിലാളിയായ ശാന്തയാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കുഞ്ഞിനെ പ്രസവിച്ചത് ശുചിമുറിയില്‍ വച്ച് തന്നെയാണോ എന്ന് വ്യക്തതയില്ലെന്നും പ്രസവിച്ചതിനു ശേഷം കുഞ്ഞിനെ കൊണ്ടുവന്ന് ടോയ്ലറ്റില്‍ ഉപേക്ഷിച്ചത് ആകാമെന്നും സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
അടുത്ത ലേഖനം
പാറശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി