1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJP Protest Narendra Modi

'വമ്പൻ സമരങ്ങൾ കാണാനിരിക്കുന്നു'; പുറത്തിറങ്ങിയ സിജെപി നേതാക്കളുടെ ആഹ്വാനം, എസ്.എഫ്.ഐയും ഒപ്പം ചേരും

CJP Protest against Narendra Modi Government, Abhijeeth Deepke, CPJ, Cockroach Janata Party, കോക്രോച്ച് ജനതാ പാർട്ടി
രാജ്യത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തിപ്പെടും. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ സമരങ്ങൾ ശക്തമാക്കാൻ തീരുമാനം. 
 
സിജെപി നേതാക്കൾ ഇറങ്ങി 
 
ജന്തർ മന്തർ സമരത്തിന്റെ പശ്ചാത്തലത്തിൽ സിജെപി നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് റിലീസ് ചെയ്‌തെങ്കിലും സമരങ്ങൾക്ക് അവസാനമില്ലെന്ന് അവർ വ്യക്തമാക്കി. ഇനിയും ഡൽഹി കേന്ദ്രീകരിച്ച് സമരങ്ങൾ നടത്താനാണ് സിജെപി തീരുമാനം. 
 
കടുത്ത നിയന്ത്രണം 
 
ശനിയാഴ്ച ഡൽഹിയിലേക്കും നിസാമുദ്ദീനിലേക്കുമുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കി. മെയിൽസ്, എക്‌സ്പ്രസ് ട്രെയിൻ സർവീസുകൾ നാളെ പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് റദ്ദാക്കിയിരിക്കുന്നത്. പത്ത് ദിവസം മുൻപ് അറിയിച്ച് അനുവാദം എടുത്തിട്ടില്ലെന്ന് കാണിച്ച് സിജെപി പ്രതിഷേധ സമരത്തിനു ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. മധ്യ ഡൽഹിയിൽ ഭാരതീയ നാഗരിക് സുരക്ഷ സംഹിത സെക്ഷൻ 163 പുറപ്പെടുവിച്ചു. ഒക്ടോബർ പത്ത് ശനിയാഴ്ച ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാനും തീരുമാനം. പ്രതിഷേധക്കാർ എത്താതിരിക്കാനാണ് മെട്രോയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. 
അടുത്ത ലേഖനം
ഡൽഹിയെ ബന്ദിയാക്കാൻ അനുവദിക്കില്ല: കോക്രോച്ച് പാർട്ടി എഎപി-കോൺഗ്രസ് സഖ്യത്തിന്റെ ബി-ടീമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത