1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJP protesters have criminal backgrounds

100ലധികം കൊലപാതകകേസ് പ്രതികളും 61 ബലാത്സംഗകേസ് പ്രതികളും: 2,873 സിജെപി പ്രതിഷേധകര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം

CJP Protest Delhi, CJP, സിജെപി, ഡൽഹി, സിജെപി സമരം, രാഹുൽ ഗാന്ധി
സിജെപി പ്രതിഷേധത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലും പൊതു സ്വത്തിന് നാശനഷ്ടമുണ്ടാക്കിയതിലും ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ ഡല്‍ഹി പോലീസ് നടപടികള്‍ സ്വീകരിച്ചുവരുകയാണ്. നൂറുകണക്കിന് ജിഗാബൈറ്റ് സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. നീറ്റ് പേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച സിജെപിയുടെ 'ചലോ സന്‍സദ്' മാര്‍ച്ചില്‍ അക്രമാസക്തമായ രംഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണം.
 
സിസിടിവി, മുഖം തിരിച്ചറിയല്‍ എന്നിവയിലൂടെ ആയിരക്കണക്കിന് ആളുകളെ തിരിച്ചറിഞ്ഞു. പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇവയാണ്.
 
-101 പേര്‍ക്കെതിരെ കൊലപാതക കേസുകളുണ്ട്.
-62 പേര്‍ക്കെതിരെ കൊലപാതകശ്രമ കേസുകളുണ്ട്.
-284 പേര്‍ക്കെതിരെ കവര്‍ച്ച കേസുകളുണ്ട്.
-61 പേര്‍ക്കെതിരെ ബലാത്സംഗ കേസുകളുണ്ട്.
-25 പേര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
-229 പേര്‍ക്കെതിരെ ആയുധ നിയമപ്രകാരമുള്ള കേസുകളുണ്ട്.
-19 പേര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസുകളുണ്ട്.
-ആറ് പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
ദൃശ്യങ്ങളില്‍ സംഘര്‍ഷം, കല്ലെറിയല്‍, നാശനഷ്ടങ്ങള്‍ എന്നിവ കാണിക്കുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ ലംഘിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ നേരിടുന്ന നിരവധി സംഭവങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'സാർ എന്നോ മുഖ്യമന്ത്രി എന്നോ അഭിസംബോധന ചെയ്തില്ല'; സതീശനെ അപമാനിച്ചെന്ന് ആരോപിച്ച് മിമിക്രി താരത്തിനെതിരെ കോൺഗ്രസ് സൈബർ അറ്റാക്ക്