1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi Orange Alert

ഉത്തരേന്ത്യയില്‍ അതിശൈത്യം; ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Delhi Orange Alert
ഉത്തരേന്ത്യയില്‍ അതിശൈത്യത്തെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ദല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്. മൂടല്‍മഞ്ഞില്‍ കാഴ്ച പരിധി കുറഞ്ഞതിനെത്തുടര്‍ന്ന് വ്യോമ, റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
 
ദല്‍ഹിയിലേക്കുള്ള 20 ട്രെയിനുകള്‍ മൂന്നു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ കഴിഞ്ഞ ദിവസം വൈകി. നോയിഡയില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ രാത്രി 9 മുതല്‍ രാവിലെ ഏഴ് വരെ നിര്‍ത്തിവച്ചു. മൂടല്‍മഞ്ഞ് കാരണം വാഹനാപകടവും കൂടുന്നുണ്ട്. 
അടുത്ത ലേഖനം
വിദേശ രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി